പേജുകള്‍‌

2016, ജനുവരി 12, ചൊവ്വാഴ്ച

പ്രിയപ്പെട്ട ശശി സാറിന്......:)

പ്രിയപ്പെട്ട ശശി (സ്കുളില്‍ ക്ലാസ് എടുക്കാന്‍ വന്ന അദേഹം ) സാറിന്. താങ്കളുടെ തമാശകള്‍ വളരെ അധികം നന്നായിരുന്നു അവതരണ രീതിയും വളരെ ഇഷ്ടപ്പെട്ടു. പക്ഷെ താങ്കളുള്‍പ്പടെയുള്ളവര്‍ വച്ചു പുലര്‍ത്തുന്ന ചില മനോഭാവങ്ങളോടുള്ള എതിര്‍പ്പ് അറിയിക്കാതെ വയ്യ . താങ്കളുടെ സംസാരം കേട്ടാല്‍ തോന്നും സ്നേഹം കൊലപാതകത്തേക്കാള്‍ വലിയ പാതകം ആണെന്ന് അതിന്റേതായ പിഴവുകള്‍ എല്ലാക്കാര്യത്തിലെന്നപോലെ ഇക്കാര്യത്തിലും ഉണ്ടെന്നത് സത്യം. പക്ഷെ പ്രണയം ഒരു പ്രകൃതി സത്യമാണ് രാവും നിലാവും പ്രണയത്തിലാണ്, കടലും കരയും തമ്മില്‍ അനുരാഗത്തിലാണ്,ചന്ദ്രനും സൂര്യനും പ്രേമത്തിലാണ് അങ്ങനെ മനുഷ്യ ചിന്താഗതിക്ക് അപ്പുറം ഉള്ള
ഒരു കാര്യമാണ് സ്നേഹം ഇത് ഒരു പ്രകൃതി സത്യം കൂടിയാണ് പരസ്പരം സ്നേഹിക്കാന്‍ ഒരു മനസ്സ് ഉണ്ടാവുക എന്നത് തന്നെ വലിയ ഒരു കാര്യമാണ്. പിന്നെ പഴയ കാലവും നമ്മുടെ പഴയ കേരള-ഇന്ത്യന്‍ സംസാകാരവും കളങ്കമറ്റതും പൂര്‍ണ്ണമായി ശുദ്ധമാണെന്നും പുതിയ തലമുറ വഴി പിഴച്ചവരാണെന്നുമുള്ള താങ്കളുടെ അഭിപ്രായത്തെയും ഞാന്‍ എതിര്‍ക്കുന്നു സെക്സ് ഈ അടുത്ത് പുതു തലമുറ കണ്ടുപിടിച്ചതൊന്നുമല്ല മാറു മറക്കാന്‍ വേണ്ടി സ്ത്രീകള്‍ സമരം നടത്തിയ ചരിത്രം നമുക്കുണ്ട് വേശ്യകളുടെ ആട്ടമായ മോഹിനിയാട്ടം നമ്മുടെ അഭിമാന കലാസംസ്കാരം ആണ് പിന്നെങ്ങനെ ഇതെല്ലാം ഇന്നു മൊബൈലും ഇന്റര്‍നെറ്റും മാത്രം കൊണ്ടുവന്നതാണെന്നു പറയുക. 12 വയസ്സിനു ശേഷം പ്രണയത്തില്‍ അകപ്പെടാത്ത ബാല്യം ഇന്ന് കുറവാണെന്ന് താങ്കള്‍ പറഞ്ഞല്ലോ ഒരു പരിധി വരെ തറ്റായതും എന്നാല്‍ പാടെ എതിര്‍ക്കാന്‍ പറ്റാത്തതും ആയ കാര്യമാണിത് എന്തിരുന്നാലും 12 വയസ്സില്‍ വിവാഹം നടന്നിരുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നു എന്തിനേറെ പറയുന്നു നമ്മുടെ രാഷ്ട്രപിതാവിന്റെ കാര്യം തന്നെ പരിഗണിക്കേണ്ടതാണ്. പുതു തലമുറ ചെയ്യുന്ന തെറ്റിനെ ന്യായീകരിക്കുകയല്ല മറിച്ച് പഴമയെ വല്ലാതങ്ങ് ഉയര്‍ത്തികാണിക്കുന്ന രീതിയെയാണ് ഞാന്‍ ചോദ്യം ചെയ്ത്ത്. പിന്നെ ഒരു സത്യം പറയട്ടെ എട്ടും പൊട്ടും തിരിയാത്ത പ്രയത്തില്‍ തുടങ്ങും നിങ്ങളെപോലുള്ളവരുടെ ക്ലാസുകള്‍ അശ്ലീല വീഡിയോ കാണരുത് അതുപാടില്ല ഇതുപാടില്ല എന്നും പറഞ്ഞ് പലപ്പോഴും ആ പ്രായത്തില്‍ ഇത്തരം മുന്നറിയിപ്പുകള്‍ അറിയാനുള്ള ജിക്ഞാസ വര്‍ധിപ്പിക്കുകയും തെറ്റുകളില്‍ ചെന്നു ചാടാനുള്ള സാധ്യത വര്‍ധിപ്പിക്കുകയുമാണ് ച്ചെയ്യുന്നത്
.എന്റെ എളിയ അഭിപ്രായം മാത്രമാണ് ഞാന്‍ ഇവിടെ പ്രകടിപ്പിച്ചത്. നമ്മു‌ടെ യുവത്വം തെരുവില്‍ തന്നെയുണ്ട് അവര്‍ വസന്തം തീര്‍ക്കും എന്നു തന്നെ പ്രതീക്ഷിക്കാം പ്രോഝാഹിപ്പിച്ചില്ലെങ്കിലും എപ്പോഴും തളര്‍ത്തരുത്.
- സ്നേഹപൂര്‍വം ആദില്‍ ഫയാസ്

അഭിപ്രായങ്ങളൊന്നുമില്ല: