പേജുകള്‍‌

2012, ഡിസംബർ 20, വ്യാഴാഴ്‌ച

WE ARE DISPOSABLE PARENTS


  ഉമ്മയുടെ കയ്യും പിടിച്ച് നടന്നു വരുമ്പോള്‍ വളരെ കഷ്ടപെട്ടാണ് ആ ബോര്‍ഡ് ഞാന്‍ വായിച്ചത് അതിന്റെ   അര്‍ത്ഥം മതിലില്‍ ചാരിനില്‍ക്കുന്ന മുത്തച്ചനോട് ചോദിച്ചപ്പോള്‍ ആ മുത്തച്ചന്‍ പറഞ്ഞു  WE ARE DISPOSABLE PARENTS.......
‍ഞങ്ങള്‍ വലിച്ചെറിയപ്പെട്ട മാതാപിതാക്കളാണ്. ഉപയോഗം കഴിഞ്ഞാള്‍ പ്ലേറ്റും ഗ്ലാസ്സും വലിച്ചെറിയ്യുന്ന സംസ്കാരം ഞങ്ങള്‍ അവരെ പഠിപ്പിച്ചു അത് അവര്‍ നന്നായി പഠിച്ചു അവസാനം ഉപയോഗം കഴിഞ്ഞപ്പോള്‍ അവര്‍ ഞങ്ങളേയും വലിച്ചെറിഞ്ഞു.ഇങ്ങനെ ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയപ്പെടേണ്ടവരാണോ മാതാപിതാക്കള്‍ ?

         ഒരു മുത്തച്ചനും കൊച്ചുമകനും വീടിന്റെ ഗേറ്റിന് മുന്‍വശം നില്‍ക്കുകയാണ് അപ്പോള്‍ ആ മകന് പറഞ്ഞു മുത്തച്ചാ എനിക്ക് ഒരു സങ്കടമുണ്ട് മുത്തച്ചന്‍ ചോദിച്ചു എന്താ മോന്റെ  സങ്കടം ?
 ആ മകന് പറഞ്ഞ് എനിക്ക് പായയില്‍ മൂത്രമൊഴിക്കുന്ന ശീലമുണ്ട് അതിനാല്‍ അമ്മ എന്നെ മാമന്റെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കാറില്ല. 
 ആ മുത്തച്ചന്‍ പറഞ്ഞു അതിനെന്താ മോനെ 60 വയസ്സായ ഈ ഞാനും ഇടക്ക് പായയില്‍ മൂത്രമൊഴിക്കാറുണ്ട്.... വീണ്ടും സങ്കടഭാവത്തോടെ ആ മകന് പറഞ്ഞു മുത്തച്ചാ എന്നെ ഇവിടെ ആരും പരിഗണിക്കാറില്ല.....!
         അതിനു മറുപടി ആ വൃദ്ധന്റെ കണ്ണുകളാണ് പറഞ്ഞത്...................
 ഇങ്ങനെ കണ്ണുന്നീര്‍ പൊഴിക്കേണ്ടവരാണോ മാതാപിതാക്കള്‍.എല്ലാ മതങ്ങളും മാതാപിതാക്കന്മാരെ സ്നേഹുക്കാന്‍ പഠിപ്പിക്കുന്നു. മാതാവിന്റെ കാലിന്‍ ചുവട്ടിലാണ് സ്വര്‍ഗം എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.ഇങ്ങനെ മാതാപിതാക്കന്മാരെ വൃദ്ധ സദനങ്ങളില്‍ ആക്കുന്നവര്‍ ശ്രദിക്കുക നാളെ നിങ്ങളുടെ മക്കളും...........ഇങ്ങനെ പെറ്റമ്മയെയും വലിച്ചെറിഞ്ഞ് മാനവര്‍ പോകുന്ന ഈ പോക്ക് ഉയരത്തിലോക്കോ ?
         

വൃദ്ധ സദനം


ചുവര്‍ നഷ്‌ടമായ
ആ പഴയ ചിത്രം
മാലിന്യകൂമ്പാരത്തിലെ
പുതിയ അഥിതിയായി!.

രണ്ട് ദിക്കില്‍ നിന്നു വന്നു,
ഒരു കൂട്ടിലവര്‍ ,
ഭാര്യയും ഭര്‍ത്താവുമായി!.

പിന്നെയവര്‍ ,
അച്ചനും അമ്മയുമായി.

ഒടുവിലവര്‍ ,
അമ്മൂമ്മയും അപ്പൂപ്പനുമായി.

ഇപ്പോളവര്‍ ,
വൃദ്ധസദനത്തിലോ?
ശ്‌മശാനത്തിലോ?
അറിയില്ല!.

ക്രൂരമായ കാലത്തേയും,
മനുഷ്യ ചെയ്തികളേയും,
പരിഹസിക്കുകയാണിപ്പോഴും
എച്ചില്‍ കൂമ്പാരത്തിലെ ആ ചിത്രം!.

അവരിപ്പോഴും,
ചില്ലുകൂട്ടിലാണെന്നതിന്നാല്‍
കാക്കയുടെ കൊത്തോ,
പട്ടിയുടെ കടിയോ,
ദുര്‍ഗന്ധമോ അവര്‍ക്കേല്‌ക്കില്ല!.

ഉപേക്ഷിച്ചവര്‍ അറിയാതെ
ചെയ്ത ആ പുണ്യത്തില്‍ ,
നമ്മുക്കവരെ സ്തുതിക്കാം, വെറുക്കാം.

സ്വപ്നങ്ങള്‍ ,
നിശബ്ദ നൊമ്പരമാവുന്ന
എച്ചില്‍ കൂമ്പാരത്തില്‍
പുതിയ അഥിതിയായി
അവര്‍ കിടന്നു.
              -മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍


                 

2012, ജൂലൈ 31, ചൊവ്വാഴ്ച

LOVE JIHAD THE REAL DRAMA

പ്രണയിച്ചു വിഴുത്താന്‍ അത്ര സുന്ധരന്മാരാണോ ഞങ്ങള്‍ ?

കുറ്റിപ്പുറം അങ്ങാടിയില്‍ കുറച്ചു ദിവസ്സങ്ങള്‍ക്ക് മുന്പ് പ്രത്യക്ഷപെട്ട പോസ്റ്ററുകളില്‍ ചിലതാണ് താഴെ നല്‍കിയിരിക്കുന്നത്.അതിലൊന്നില്‍ എഴുതിയിരിക്കുന്നു പ്രണയകുരുക്കുമായി ജിഹാദികള്‍ ഹിന്ദു പെണ്‍ കുട്ടികള്‍ ജാക്രതെ എന്ന് ഇന്ത്യയില്‍ കുറച്ചുമുന്‍പ്‌ അടിതിമിര്‍ത്ത കള്ള പ്രചാരണത്തിന്റെ ബാക്കി പത്രമാണിത്.
ഇസ്ലാമിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സാമ്രാജ്യ ശക്തികള്‍ പടച്ചു വിട്ട ഈ പ്രചരണം നമ്മുടെ കേരളത്തിലെ  അമുസ്ലീം സുഹുര്തുക്കള്‍ തിരിച്ചറിഞ്ഞില്ല എന്നത് സങ്കടം ഉണ്ടാക്കുന്ന വസ്തുധയാണ്. ഇസ്ലാം ഒരിക്കലും ആരെയും നിര്‍ബന്ധിച്ച് മതത്തില്‍ ചേര്‍ക്കാന്‍ പഠിപ്പിക്കുന്നില്ല,ഇനിയാരെങ്കിലും മതത്തില്‍ ചെരുന്നുണ്ടെങ്കില്‍ അത് ഇസ്ലാമിന്റെ ശ്രേഷ്ട്ട്ടത കൊണ്ടുമാത്രമാണ്.
ജിഹാദ് എന്നാല്‍  വിശ്വാസസംരക്ഷണാര്‍ഥം ശാരീരികവും മാനസികവും സാമ്പത്തികവുമായ താല്‍പര്യങ്ങളെ അവഗണിച്ചുകൊണ്ട് പരിശ്രമിക്കുക, ജീവനും ധനവുമെല്ലാം അതിനു വേണ്ടി ബലികഴിക്കുക എന്നാണതിന്റെ ആശയം. ത്യാഗപൂര്‍ണമായ അധ്വാനപരിശ്രമം എന്ന അര്‍ഥത്തില്‍ തന്നെയാണ് വിശുദ്ധഖുര്‍ആന്‍ വിശ്വാസികളോട് ജിഹാദ് ആഹ്വാനം ചെയ്തിട്ടുള്ളത്.  മറ്റു പല മതങ്ങളും ആദര്‍ശപ്രസ്ഥാനങ്ങളും കാലാന്തരത്തില്‍ അവയുടെ മൌലികസിദ്ധാന്തങ്ങളില്‍നിന്ന് ബഹുദൂരം അകന്നുപോയപ്പോള്‍ ഇസ്ലാംമതവും അതിന്റെ പ്രമാണങ്ങളും കര്‍മവ്യവസ്ഥയുമെല്ലാം അവയുടെ ആദിവിശുദ്ധിയിലും മൌലികമായ തനിമയിലും നില്‍ക്കുന്നതിന്റെ രഹസ്യം ജിഹാദ് എന്ന ഈ പ്രതിരോധശക്തിയാണ്. ഇസ്ലാമിക സാങ്കേതികപദങ്ങളില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദവുമാകുന്നു 'ജിഹാദ്'. ഇസ്ലാംമതം സ്വീകരിക്കാന്‍ കൂട്ടാക്കാത്ത അവിശ്വാസികളെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നതിനും അതിനു വിസമ്മതിക്കുന്നവരെ ഉന്മൂലനം ചെയ്യുന്നതിനും വേണ്ടി നടത്തപ്പെടുന്ന യുദ്ധമാണ് 'ജിഹാദ്' എന്ന ഒരു ധാരണ എങ്ങനെയോ മുസ്ലിംകളല്ലാത്തവരില്‍ പ്രചരിച്ചിരിക്കുന്നു. ഇതാണ് ജിഹാദെങ്കില്‍, ഈ ജിഹാദ് മുസ്ലിംസമുദായത്തിന്റെയും വ്യക്തിയുടെയും ബാധ്യതയെങ്കില്‍ അത് ഹിംസാത്മകമായ അസഹിഷ്ണുതയും അക്രമാസക്തമായ ഫാഷിസവുമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇത്തരം മതവിശ്വാസം പുലര്‍ത്തുന്ന ജനതയെ ആധുനികസമൂഹത്തിന്- ബഹുമത സെക്യുലര്‍ സമൂഹത്തിന് വിശേഷിച്ചും- ഉള്‍ക്കൊള്ളാനാവില്ല എന്ന മുറവിളിയുയരുകയും ചെയ്യുന്നു. എന്നാല്‍, ഇത്തരമൊരു ജിഹാദില്‍ മുസ്ലിംകള്‍ വിശ്വസിക്കുന്നില്ല. വിശുദ്ധഖുര്‍ആനോ പ്രവാചകചര്യയോ ഇങ്ങനെയൊരു ജിഹാദ് അനുശാസിച്ചിട്ടുമില്ല. എല്ലാവരുടെയും അവകാശങ്ങള്‍ വകവെച്ചു കൊടുക്കാനും എല്ലാവരെയും സ്നേഹിക്കാനും പഠിപ്പിച്ച നബി(സ )
അയല്‍ക്കാരന്‍  പട്ടിണി  കിടക്കുമ്പോള്‍ വയറുനിറച്ച്  ഭക്ഷിക്കുന്നവന്‍ നമ്മില്‍ പെട്ടവനെല്ല എന്ന് പഠിപ്പിച്ച നബി (സ ) ഇത്തരമൊരു ജിഹാദ് പഠിപ്പിക്കുമോ?
ഞാന്‍ ഒന്ന് ചോദിക്കട്ടെ ഞങ്ങളെ കാണാന്‍ ഇത്ര ഭംഗിയുണ്ടോ ? നിങ്ങള്‍ക്ക് പ്രേമിക്കാന്‍ ?


 ഈ പോസ്റ്ററുകള്‍ ഒട്ടിച്ചവനോട് ഞാന്‍ ഒന്ന് ചോദിക്കട്ടെ തലസ്ഥനം എന്ന് വെച്ചാല്‍ ഏറ്റവും കുടുത്തല്‍ സര്‍വകലാശാലകള്‍ ഉള്ള ജില്ല എന്നാണോ അര്‍ത്ഥം?