പേജുകള്‍‌

2016, മാർച്ച് 28, തിങ്കളാഴ്‌ച

എന്റെ ചിന്തകൾ



കാലം ഓടുന്നു, ദിനങ്ങൾ അസ്തമിച്ചു കൊണ്ടിരിക്കുന്നു, സൂര്യനും ചന്ദ്രനും മാറി കളിക്കുന്നു അപ്പൊ നമുക്ക് ഓരോ കട്ടൻ ചായ കുടിച്ചാലോ.

2016, മാർച്ച് 22, ചൊവ്വാഴ്ച

എന്റെ ചിന്തകൾ






അമ്മയുടെ വയറ്റിലുള്ള ഗർഭം മാത്രമേ എല്ലാവരും കാണുന്നൊള്ളൂ അപ്പന്റെ മനസ്സിൽ കത്തിയെരിയുന്ന ഗർഭം ആർക്കും കാണാൻ ആവുന്നില്ല.

2016, മാർച്ച് 10, വ്യാഴാഴ്‌ച

വരക്കാത്ത വരകൾ


 

                  എടാ അവളു എനിക്ക് വീഴോ "അവളു നിനക്ക് വീഴാതിരിക്കോ". എടാ ഞാൻ എക്സാമിനു ഒന്നും പഠിച്ചില്ല "ങാ.. എന്നെ നോക്കിയാമതി അറിയുമെങ്കിൽ പറഞ്ഞുതരാം"  ഇങ്ങനെ ഓരോ കാര്യങ്ങളിലും ഈ മറുപടികൾ നല്കുന്ന നാം അതികം ചിന്തിക്കാത്ത ഒരു സഹായി ഒരു സുഹൃത്ത് ഉണ്ട്. ആ സുഹൃത്ത് ബന്ധം വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത ഒരു വലിയ സംഭവമാണ് എന്ത് പറയണം എന്ന് എനിക്കറിയില്ല. പ്രണയം എന്നതുപോലെ പലപ്പോഴും പ്രണയത്തേക്കാൾ ഉയര്ന്ന, വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത ഒന്നാണ് സൌഹൃതം.പ്രണയത്തിനും കോപ്പി അടിക്കാനും മിട്ടായി തിന്നാനും നാം വരക്കാത്ത ഒരുപാട് വരകൾ നമ്മോടൊപ്പം കൂടിച്ചേരും.
        ചെറുപ്പത്തിൽ മറ്റൊരു സ്ക്കൂളിലേക്ക് മാറിയപ്പോൾ കുറച്ചുപേർ ഇന്നും എന്റെ മനസ്സിലും ജീവിതത്തിലും മായാതെ ഉണ്ട് അങ്ങനെ വന്നപ്പോഴാണ് ഞാൻ ഈ സൌഹൃദത്തെ പറ്റി ആലോചിക്കുന്നത്. പലപ്പോഴും നാം ചിന്തിക്കാത്ത ഒരു കാര്യം കൂടിയാണിത്. സുഹൃത്തുക്കൾ എങ്ങനെ ഉണ്ടാകുന്നു ആരൊക്കെ സുഹൃത്തുക്കൾ ആവുന്നു ഇതൊക്കെ ഒരു ഐഡിയയും ഇല്ല. നമ്മുടെ ജീവിത നില തീരുമാനിക്കാൻ വരെ സുഹൃത്തുക്കൾക്ക് ആവും. അങ്ങനെ ഞാൻ ആദ്യത്തിൽ പറഞ്ഞപോലെ വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ് സൌഹൃതം. ജന്മം കൊണ്ട് അല്ലെങ്കിലും ജീവിതത്തിൽ നമുക്ക് സഹോദരിയും സഹോദരനും തന്നെയാണ് സുഹൃത്തുക്കൾ