പേജുകള്‍‌

2017, ഒക്‌ടോബർ 22, ഞായറാഴ്‌ച

സ്വപ്നനിര്‍മാണം

                 - ആദില്‍

ക്ലാസുള്ള ദിവസ്സങ്ങളേക്കാള്‍ നേരത്തെ എഴുന്നേറ്റൊരുങ്ങി ബൈക്കും എടുത്ത് നേരെ സ്കൂളിനരികിലോട്ട്.
കുറച്ച് നേരത്തെ ആയിപോയി തോന്നുന്നു അവിടെ ഗേറ്റ് പോലും തുറന്നിട്ടില്ല. പിന്നെ നേരെ ആവിയുടെ കടയിലോട്ട് പതിവ് പോലെ കയറി സോഡ എടുത്തു പൊട്ടിച്ചു അവനും പതിവ് പോലെ കാശില്ലാത്ത പരിപാടി നടക്കില്ലെന്നും പറഞ്ഞു. മാറ്റങ്ങള്‍ ഒന്നും കാണാനില്ല.. ആ ഇതൊക്കെ ഇങ്ങനെ ഒക്കെ തന്നെ പൊക്കോട്ടെ.ചിരിച്ചു അവനരികില്‍ പോയിരുന്ന് ബസ്സുകളിലൂടെ കണ്ണോടിച്ചു
     സ്കൂള്‍ ഗേറ്റ് തുറന്നു പരിപാടി തുടങ്ങാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.. മൈക്കിലൂടെ ശബ്ദങ്ങള്‍ വന്നു. പങ്കെടുക്കാന്‍ വന്ന കുട്ടികളെ ക്ലാസിനകത്തേക്ക് കയറ്റി. അവളും വന്നു . ഞാന്‍ വളണ്ടീയറുടെ വേഷം അണിഞ്ഞ് ചായയും എടുത്ത് അവളുടെ അടുത്തേക്ക് നീങ്ങി.. അവിടെയും ആ കള്ളന്‍ സാര്‍ പണി തന്നു അയാളു ചായക്കായി എന്നെ വിളിച്ചു. സാറിനു അടുത്തേക്ക് നടന്ന് ചായ കൊടുത്ത് തിരിയുമ്പോഴേക്കും വേറൊരുത്തന്‍ അവള്‍ക്ക് ചായ എത്തിച്ചു. അങ്ങനെ പരിപാടികള്‍ നീങ്ങി അവസാനിച്ചു. ക്ലാസില്‍ നിന്നു ഇറങ്ങുന്ന അവളുടെ കൂടെ ആരും ഉണ്ടായിരുന്നില്ല . ഒാടിച്ചെന്ന് ഞാന്‍ അവളോടൊപ്പം പത്ക്കെ നടന്ന് ആ മുഖം നോക്കി ഞാന്‍ വായ് കൊണ്ട് മനസ്സു തുറന്നു..
 "എന്റെ ജീവിതം ഇങ്ങനെ വഴിയറിയാതെ അലഞ്ഞു തിരി‍ഞ്ഞ് നടക്കുകയാണ് എനിക്ക് പ്രകാശമായി വഴികാണിക്കാന്‍ എന്നോടൊപ്പം ഒരാളുവേണം, നാന്നില്‍ ആ പ്രകാശം എനിക്ക് കാണാം"
   മ്മോ..! ഈ ഡയലോഗ് നാളെ പറയാന്‍ പറ്റോ ..? തിരിഞ്ഞുകിടന്ന് കണ്ണൊന്ന് തുറന്നു. ഏയ് ഇല്ല ഞാന്‍ പറയും. ശ്വാസം ആഞ്ഞു വലിച്ച് കണ്ണുൊന്നടച്ച് ഞാന്‍ സ്വപ്നനിര്‍മാണം തുടര്‍ന്നു.
        എന്തൊക്കയോ സംസാരിച്ച് സംസാരിച്ച് നടന്നു.
        അല്ല എന്തു സംസാരിക്കും..!
മനസ്സു വീണ്ടും സംശയങ്ങള്‍ സ്യഷ്ടിക്കാന്‍ തുടങ്ങി. വാപ്പുക്കാന്റെ കടെില്‍ നിന്ന് പൊറാട്ടയും ബീഫും വാങ്ങികൊടുക്കാം. ഏയ് അവിടെ പെണ്ണുങ്ങള്‍ക്ക് കയറാന്‍ മടിയാവും. എന്തിനാ അവിടെ പോണത് ആവിടെ കടയില്‍ പോയി ചോക്ലേറ്റ് വാങ്ങികൊടുക്കാലോ. ആ മറ്റവനൊക്കെ അങ്ങനെയാണല്ലോ ചെയ്യാറു.
അതു കഴിഞ്ഞ് അവള്‍ ചോക്ലേറ്റ് പറ്റിപ്പിടിച്ച ചുണ്ടുകളാല്‍ എനിക്കൊരു ഉമ്മ തരും..
           തലയണയും കെട്ടിപ്പിടിച്ചു ഞാന്‍ എന്റെ സ്വപ്നങ്ങളെ വളര്‍ത്തി നീക്കികൊണ്ടിരുന്നു.
                                           ..........................
പിന്നെ ഉമ്മ വിളിച്ചെഴുന്നേല്‍പ്പിക്കുമ്പോഴാണ് ബോധം വരുന്നത് ആശങ്കയോടെ ഉമ്മയോട് സമയം എത്രയെന്നും ചോദിച്ച് മറുപടിക്കായി കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ ഞാന്‍ ഒരുങ്ങി വീട്ടില്‍ നിന്നോടി ബസ്സ് കയറി സ്കൂളിലെത്തി അവിടെ ചായക്കപ്പുകള്‍ പുറത്തുകിടക്കുന്നത് കണ്ടപ്പോള്‍ തന്നെ മനസ്സിലായി എന്റെ സ്വപ്നങ്ങളുടെ ഒരുഭാഗം കഴിഞ്ഞുവെന്ന്. ജനലുകളിലൂടെ അവളെ കണ്ടു ഞാന്‍ കൈ വീശി തിരിച്ചൊരു പുഞ്ചിരിയും ലഭിച്ചു. മനസ്സാകെ സന്തോശം നിറഞ്ഞു. ആ ക്ലാസിലേക്ക് പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രം പ്രവേശനമൊള്ളു. അങ്ങനെ പുറത്തെ മരത്തിനടിയില്‍ പോയിരുന്നു . പരിപാടി കഴിഞ്ഞിറങ്ങുമ്പോള്‍ പറയേണ്ട വാക്കുകള്‍ മനസ്സില്‍ ഉരുവിട്ടു. നല്ല കാറ്റു വീശുനുണ്ടായിരുന്നു അതും ആസ്വധിച്ച് ചിന്തകളില്‍ മുഴുകി.
പരിപാടി അവസാനിച്ചു . എല്ലാവരും പുറത്തേക്കിറങ്ങന്നത് കണ്ട് ഞാന്‍ അവള്‍ക്കായി തിരഞ്ഞു. എങ്ങും കാണാനില്ല. അല്ല നേരത്തെ എന്നെ നോക്കി ചിരിച്ചതു തന്നെയല്ലേ..! ആശങ്കകളുമായി നേരെ ബസ്റ്റോപ്പിലേക്ക് ഒാടി അവിടെയും ഇല്ല. എന്തു ചെയ്യണമെന്നറിയാത്ത ആ നിസ്സഹായാവസ്ഥയെ തോല്‍പ്പിച്ചുകൊണ്ട് അരികില്‍ വന്ന് ആവി ഒരു സോഡ പൊട്ടിച്ചു തന്നു സോഡയില്‍ നിന്നുയര്‍ന്ന് തെറിച്ച കുമിളകളിലും ഗ്യാസിലും പ്രതീക്ഷകളെ ഞാന്‍ കണ്ടു ഇനിയും സ്വപ്നങ്ങള്‍ നീര്‍മിക്കാനുണ്ട് ഒരുന്നാള്‍ സ്വപ്നങ്ങള്‍ എനിക്കടിയറവ് പറയും.... പലതും നടക്കും .....