പേജുകള്‍‌

2016, ജനുവരി 15, വെള്ളിയാഴ്‌ച

അമ്മയ്ക്ക് ഒരുമ്മ


   
         
പ്രായമായ അയാളുടെ കരച്ചിലിൽ നിന്നും കുറ്റഭോധതിന്റെ മണം ആഞ്ഞു വീശി. നിരവതി ശവകല്ലറകൾക്ക് ഇടയിൽ തന്റെ അമ്മയുടെതിന്റെ കാൽ ഭാഗം പിടിച് അയാൾ വീണ്ടും വീണ്ടും കരഞ്ഞു. കരച്ചിലിനിടയിൽ ഒരുപാട് ഓർമകളും അയാളെ തേടിയെത്തി അച്ചനിലാത്ത അയാളെ ഒരു കുറവും വരുത്താതെ നോക്കി പഠിപ്പിച്ചതും, എന്നും നാരങ്ങാ മിട്ടായി വാങ്ങി കൊടുത്തതും, ഓരോ ദിവസവും ഒരൊറ്റ മീൻ മാത്രം വാങ്ങി കറിവെച് മീൻ അവനും കറിമാത്രം അമ്മയും.. അയാളുടെ ഓർമ്മകൾ കൂടി കൂടി വന്നു തുടർന്ന് പഠിത്തം കഴിഞ്ഞ് ജോലി നേടിയതും കല്യാണം കഴിച്ചതും കുട്ടികൾ ആയതും അമ്മയെ വൃന്ദസദനത്തിലാക്കിയതും. ആഹാ എത്ര മനോഹരമായ ചെറിയ കാര്യങ്ങൾ. തന്നെ ആറ്റു നോക്കി വളർത്തിയ അമ്മയെ വലിച്ചെറിഞ്ഞ തന്നെകുറിച് ആലോചിച്ചപ്പോൾ അയാൾക്ക് സങ്കടവും തന്നോട് തന്നെ ദേഷ്യവും ഒക്കെ വന്നു. തന്നെ എന്ത് ചെയ്യണം എന്ന് അറിയാതെ അയാൾ അമ്മയുടെ കൂടെ കിടന്നു അയാളുടെ കരച്ചിലിന്റെ ശബ്ദം കൂടി വന്നു അയാൾ പതുക്കെ അമ്മക്ക് ഒരു ഉമ്മയും (മുത്തം) കൊടുത്തു. പിന്നെ അയാളുടെ ശബ്ദം കുറഞ്ഞു കുറഞ്ഞു വന്നു അയാളുടെ അനക്കവും പതുക്കെ നിന്നു. അപ്പോഴാണ് കാത്തു നില്ക്കുന്ന അയാളുടെ മക്കൾ അയാളെ ഉറക്കെ വിളിച്ചത് "അച്ഛാ ഇനി മതീ ഞങ്ങൾക്ക് വേറെ പണിയുണ്ട് അതിനു മുനബ് അച്ഛനെ വൃദ്ധ സദനത്തിൽ ആക്കണം"  അവർക്ക് മറുപടിയൊന്നും ലഭിച്ചില്ല. അയാളും ജീവൻ വിട്ടു.....

                                                  മക്കളും ആശ്വസിച്ചു വൃന്ദ സദനത്തിൽ ഇനി നമ്മുടെ  അമ്മയുടെ കാശ് മാത്രം കൊടുത്താൽ മതി പോരാത്തതിനു കല്ലറകൾക്ക് ഇടയിൽ വെച്ച ആയതുകൊണ്ട് വണ്ടിയും വിളിച്ചു വരേണ്ട ലാഭകരം.. ലോകത്തിന്റെ കണക്ക് പുസ്തകം വളർന്നു കൊണ്ടിരിക്കുക തന്നെയാണ്