പേജുകള്‍‌

2016, ജനുവരി 12, ചൊവ്വാഴ്ച

ഒരു ട്രെയിൻ, ഒരു യാത്രക്കാരി

           ഇന്ന് പത്രത്തിൽ  അന്താരാഷ്ട്രീയ പേജിലെ ഒരു വാർത്ത‍ എനിക്ക് സന്തോഷം നൽകി എന്നെ ഞെട്ടിച്ചു. നമ്മുടെ അവസ്ഥ അറിയുന്ന ഒരു വിദ്യാർത്ഥി ആയതിനലാകാം കരച്ചിലും വന്നു. അടച്ചുപൂട്ടാൻ ജപ്പാനിലെ റെയിൽവേ തീരുമാനിച്ച കാമി ഷിരാതകി സ്റ്റേഷൻ ഇപ്പോൾ പ്രവർത്തിക്കുന്നത് വിദ്യാർത്ഥിയായ ഒരേയൊരു യാത്രകാരിക്ക് വേണ്ടിയാണ്. ഈ സ്റ്റേഷനിൽ ട്രെയിൻ നിർത്തുന്നത് രണ്ടു തവണയാണ്. രാവിലെ സ്കൂളിൽ പോകുന്ന ഈ ഹൈസ്കൂൾ വിദ്യാർത്ഥിയെ കയറ്റാനും വൈകീട്ട് തിരിച്ചിറക്കാനും. പെൺകുട്ടിയുടെ പഠനം പൂർത്തിയാകും വരെ സ്റ്റേഷൻ തുടരും എന്നാണു കിട്ടുന്ന റിപ്പോര്ട്ട്.
                             നമ്മുടെ അവസ്ഥ ആലോചിച്ചാലോ ട്രെയിൻ ഒന്നും വേണമെന്നില്ല ബസ്സിൽ ഒന്ന് കയറ്റിയിരുന്നെങ്കിൽ....
ഈ വാർത്ത‍ ഫസ്റ്റ് പേജിൽ കൊടുക്കണമായിരുന്നു അല്ലെ     
 

4 അഭിപ്രായങ്ങൾ:

Pramod Sarangi Purathur പറഞ്ഞു...

അഭിനന്ദനങ്ങൾ

Pramod Sarangi Purathur പറഞ്ഞു...

അഭിനന്ദനങ്ങൾ

ഞാൻ നിങ്ങളുടെ സുഹൃത്ത് പറഞ്ഞു...

എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

Adil fayas പറഞ്ഞു...

എല്ലാവർക്കും നന്ദി :)
നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു