പേജുകള്‍‌

2011, നവംബർ 18, വെള്ളിയാഴ്‌ച


                       മുന്നാർ
പര്വ്വതങ്ങളിലേക്കും പ്രകൃതിയിലേക്കുമുള്ള യാത്രകള്എനിക്ക് ഏറെ ഇഷ്ടമാണ്. സമതല ലോകത്തിന്റെ സംഘര്ഷങ്ങളില്നിന്നും ബഹളങ്ങളില്നിന്നും മുക്തമായി വശ്യമായ വഴികളിലൂടെയും ഒററയടിപ്പാതകളിലൂടെയും മഴയും മഞ്ഞും നനഞ്ഞ താഴ്വാരങ്ങളിലൂടെയും പ്രത്യേകിച്ച് ലക്ഷ്യങ്ങളോ ആലോചനളോ ഇല്ലാതെ ഒരു അലഞ്ഞുനടക്കല്‍.
ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് *മൂന്നാർ* . മൂന്നാ‍ർ ഒരു വിനോദസഞ്ചാര കേന്ദ്രമാ‍ണ്. മൂന്നാർ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും മൂന്നാർ എന്നാണ് അറിയപ്പെടുന്നത്.
പേരിനു പിന്നിൽമുതിരപ്പുഴ,ചന്തുവരായി, കുണ്ടല എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ . മുന്നാർ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്.
                                                       ഇന്ത്യയിലെബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ ആദ്യകാലത്ത് തമിഴ്‌നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവർക്കു താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറിൽ ഉണ്ട്. സായ്പന്മാരെ വളരെയധികം ആകർഷിച്ച ഒരു പ്രദേശമാണ് മൂന്നാർ . 2000 ത്തിൽ കേരളസർക്കാർ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചു.സമുദ്രനിരപ്പിൽ നിന്നും ഏകദേശം1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. സാധാരണനിലയിൽ 22 °C നും 38 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ . ഇരവികുളം നാഷനൽ പാർക്ക് മൂന്നാറിനടുത്താണ്.

മൂന്നാറില്ലേക്കുള്ള യാത്രയില്ഇടതുപക്ഷക്കാരാവുന്നതാണ് നല്ലത്. ഇടതുവശം ചേര്ന്നിരുന്നാലേ കാഴ്ചകളാസ്വദിക്കാന്കഴിയൂ. മനോഹരമായ മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളും യെല്ലപ്പെട്ടി എന്ന കര്ഷകഗ്രാമവും വഴിയിലാണ്.

കേരള-തമിഴ്നാട് അതിര്ത്തിയില്പാമ്പാടുംചോല നാഷണല്പാര്ക്കിനടുത്താണ് മേഘങ്ങളുടെ കാതില്കഥ പറയുന്ന ടോപ് സ്റ്റേഷന്‍. അവിടെ റെസ്റ്റോറന്റിലിരുന്ന് പൊരിച്ച മീനും കൂട്ടി, ചൂട് ചോറ് വാരി തിന്നുന്ന മിക്കല്സായിപ്പിനെയും സൂസെന്മദാമ്മയെയും പരിചയപ്പെട്ടു കുളിരുമായി കുണുങ്ങി ഒഴുകുന്ന പെരിയാറിന്റെ തീരത്തു വെച്ചാണ് അമേരിക്കക്കാരി സൂസെനും ഡെന്മാര്ക്കുകാരന്മിക്കലും കണ്ടുമുട്ടിയത്. സാഹസികത ഇഷ്ടപ്പെടുന്ന ഇരുവരും പിന്നെ ഒന്നിച്ചായി യാത്ര. അമേരിക്കയില്നേഴ്സായിരുന്ന സൂസെന്ജോലി ഉപേക്ഷിച്ച്, ഒരുവര്ഷം മുഴുവന്ഇന്ത്യ കാണാനായി എത്തിയതാണ്. ആറുമാസം കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് പ്ലാനിങ്ങൊന്നുമില്ല, വെറുതെ കറങ്ങി നടക്കുക. ഡെന്മാര്ക്കില്-ഫോണിന് വേണ്ടി ഗെയിംസ് സോഫ്റ്റ്വെയര്ഡെവലപ് ചെയ്യുന്ന മിക്കല്‍, കൃത്യമായ പ്ലാനിങ്ങുമായാണ് എത്തിയിരിക്കുന്നത്. മൂന്നാര്കഴിഞ്ഞാല്മധുരയ്ക്കാണ് യാത്ര. പിന്നെ തിരികെ ഡെന്മാര്ക്കിലേക്ക്.
മറഞ്ഞു കിടക്കുന്ന സഞ്ചാരിയെ ജ്വലിപ്പിച്ചെടുക്കാന്ഞാന്യാത്ര തുടരുകയാണ്... ദൂരങ്ങള്എന്നെ വിളിക്കുന്നു.. 
                                                                                                          യാത്ര - ADIL FAYAS.TP