ഓളു
നാടുവിടുകയോ..! എല്ലാവരേയും പോലെ ഞാനും അതു കേട്ടപ്പോള്‍ ഞെട്ടിപ്പോയി.
നല്ലവണ്ണം തന്റേടവും ധൈര്യവും ഒക്കെയുള്ള ഓളു ജീവിതത്തില്‍ നിന്ന് ഒരു
ഭീരുവിനെ പോലെ ഒളിച്ചോടോ..! ഒരു കുളിര്‍ തെന്നല്‍ പോലെ ഓളു ഞങ്ങളെ തഴുകി
മറഞ്ഞപ്പൊ ഞാനും സുലൈമാനും ഒക്കെ വഴിയറിയാതെ പകച്ചു നിന്നുപോയി.
വെള്ള തട്ടവുമിട്ട് എപ്പോഴും പുഞ്ജിരിച്ചുകൊണ്ട് നടക്കുന്ന ഓള്‍ടെ മുഖം ഇന്നും മായാതെ മനസ്സില്‍ ഉണ്ട്. പ്രായത്തില്‍ കവിഞ്ഞ പക്വതയും നല്ല തന്റേടവും വിനയവും ഉള്ള ഒരു കുസൃതിക്കാരി. മറ്റുള്ളവരുടെ സന്തോഷവും സങ്കടങ്ങളും ആയിരുന്നു ഓള്‍ടേയും സന്തോഷവും സങ്കടങ്ങളും. മറ്റുള്ളവരുടെ കാര്യം ആലോയിച്ച് ഓളൊരുപാട് കരയുമായിരുന്നു. ആരോടൊക്കെ എന്തൊക്കെ ദേശ്യം ഉണ്ടെങ്കിലും ആരെയും വെറിപ്പിക്കാതെ സ്കൂള്‍ വിട്ടു പോകുന്ന വഴിക്ക് എന്നോട് പിറു പിറുത്തു കൊണ്ട് ഓളാ ദേശ്യം തീര്‍ക്കും. ഞങ്ങളു ചെറുപ്പം തൊട്ടെ നല്ല കൂട്ടാണ് നല്ലോണം പഠിക്കുകയും ചിന്തിക്കുകയും ഒക്കെച്ചെയുന്ന ഓളെ ടീച്ചര്‍മാര്‍ക്കും പെരുത്ത് ഇഷട്ടായിരുന്നു. ഓളു നേരിട്ട പ്രധാന പ്രശനം മുഹബത്ത് ആയിരുന്നു ഓളുടെ ഈ നല്ല സ്വഭാവവും മറ്റുള്ളോരുടെ കാര്യത്തില്‍ ചെലുത്തുന്ന ശ്രദ്ദയും കണ്ടാല്‍ ആര്‍ക്കും മനസ്സില്‍ മുഹബത്ത് തോന്നിപോകും. ഓളുടെ ഉപദേശം കേള്‍ക്കാന്‍ വേണ്ടിമാത്രം ഞാനും കൊച്ച് കൊച്ച് തെറ്റുകള്‍ ചെയ്യുമായിരുന്നു.
ആദ്യായിട്ട് ഓളുടെ മുന്നില്‍ മനസ്സിന്റെ വാതില്‍ തുറന്നത് നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസ്സിലെ മൊഞ്ചനായ സുലൈമാന്‍ ആണു ഓളു സുലൈമാനെ വിളിച്ചിട്ട് പറഞ്ഞു "ടാ ഇതൊന്നും ശരിയല്ല. ഞമ്മളെ ജനിപ്പിച്ചതും ഇത്രയൊക്കെ വളര്‍ത്തിയതും നമ്മുടെ ഉപ്പയും ഉമ്മയും അല്ലെ അവര്‍ക്ക് ഞമ്മളുടെ കാര്യത്തില്‍ കൂറച്ച് അവകാശങ്ങളൊക്കെ ഉണ്ട്. ഞാന്‍ എന്തായാലും എന്റെ ഉപ്പാന്റെയും ഉമ്മാന്റെയും ആഗ്രഹം പോലെ അവരു പറയുന്ന ആളെ കെട്ടു ഇജും അന്റെ ഉപ്പയും ഉമ്മയും പറയണ പെണ്ണിനെ കെട്ടണം.അവരുടെ ആഗ്രഹം സാധിച്ചു കൊടുത്താല്‍ പടച്ചോന്‍ അനക്ക് ഒരുപാട് പുണ്യം തരും " സുലൈമാന്‍ തിരിച്ച് ഒന്നും മിണ്ടീല. അന്നു സ്കുളീന്നു തിരിച്ച് പോവുമ്പോ ഓളെന്നോട് ചോയിച്ചു സുലൈമാനു സങ്കടം ആയിറ്റുണ്ടാവോ,,? ആയിറ്റുണ്ടാവും എന്ന് ഓളു തന്നെ പറഞ്ഞു. പിറ്റേന്ന് സുലൈമാന്റെ സങ്കടം മാറ്റാന്‍ ഓളു ഒരുപാട് തമാശകളും ഉപദേശങ്ങളും കൊണ്ടാണ് വന്നത് സുലൈമാനു ഓളോടു ഇഷ്ടം കൂടി എന്നല്ലാതെ വേറെ ഗുണം ഒന്നും ഉണ്ടായില്ല.
അങ്ങനെയിരിക്കെ സ്കൂളിന്റെ പിന്നിലെ കാട്ടിലിരുന്നു ഏഴാം ക്ലാസ്സില്‍ പഠിക്ക്ണ അഭിജിത്ത് പുകവലിക്ക്ണത് ഓളു കണ്ടു ഓളു ഓനെയും പിടിച്ച് ഒരുപാട് ഉപദേശിച്ചു അങ്ങനെ ഓന്‍ വലി നിറുത്തി എന്നു മാത്രമല്ല അടുത്ത അഴ്ച്ച തന്നെ അഭിജിത്ത് ഓളുടെ മുന്നില്‍ മനസ്സിന്റെ വാതില്‍ തുറന്നു ഒരു പ്രേമലേഖനവും കൊണ്ട് വന്ന ഓനോട് ഓളു സ്ഥിരം ഡയലോഗ് അടിച്ചു .ഓളു പറ്റില്ല എന്നു പറഞ്ഞ സങ്കടത്തില്‍ ഓന്‍ വീണ്ടും വലി തുടങ്ങി. ഞാന്‍ കാരണം ആണല്ലോ ഓന്‍ വീണ്ടും വലി തുടങ്ങിയത് എന്നാലോയിച്ച് സങ്കടിച്ച് ഓളു ഓന്റെ വലി മാറ്റാന്‍ വിണ്ടും ഉപദേശിച്ചു കൊണ്ടിരുന്നു അപ്പൊ ഓന്‍ വീണ്ടും ഇഷ്ടാണെന്ന് പറഞ്ഞോണ്ടും ഇരുന്നു .
അങ്ങനെ 12 ക്ലാസ്ലിലെത്തുമ്പോഴേക്കും നാട്ടിലേയും സ്കൂളിലെയും ഒട്ടുമിക്കപേരും ഓളുടെ മുന്നില്‍ മനസ്സിന്റെ വാതില്‍ തുറന്നിട്ടിരുന്നു ഓള്‍ക്ക് കിട്ടിയ പ്രേമലേഖനങ്ങള്‍ സങ്കടത്തോടെ കായലില്‍ ഒഴുക്കി കളയുന്ന ഓളെ കണ്ടപ്പോ എന്റെ മനസ്സിലെ മുഹബത്ത് ഞാന്‍ ഒളിപ്പിച്ചുവെച്ചു. സ്നേഹം ഇത്ര വലിയ തെറ്റാണോ..? ഓളു പറ്റില്ല ശരിയാവില്ല എന്ന് പറഞതുകൊണ്ട് സങ്കടപെടുന്നവരെ ഓര്‍ത്ത് ഓളു കരയണത് കണ്ട് എന്റെ കണ്ണും നിറഞ്ഞിറ്റുണ്ട്. കഴിഞ്ഞ ആഴ്ച്ച സ്കൂള്‍ വിട്ടു വരുമ്പൊ ഓളു കൊറെ പറഞോണ്ടിരിന്നിരുന്നു." എന്തിനാ പഠച്ചോനെ എല്ലാര്‍ക്കും എന്നോടിങ്ങനെ ഇഷ്ടം തോന്നിക്കണത് എന്തിനാ എന്നെ ഓര്‍ത്ത് ഒരുപാട് പേരെ കരയിപ്പിക്കുന്നത്. ഞാന്‍ ഇങ്ങനെ നല്ല കുട്ടിയായി നടക്കുന്നത് കൊണ്ടാണോ..! ഞാന്‍ ഇനിമുതല്‍ ആരുടെയും കാര്യത്തില്‍ ഇടപെടൊന്നുമില്ല ആരേയും ഉപദേശിക്കാനും പോണില്ല. ഞാന്‍ ഇനിമുതല്‍ ചീത്തയാവാന്‍ പോവാ അപ്പൊ പിന്നെ ആരും പിന്നാലെ വരിലല്ലോ.. " അങ്ങനെ ചീത്തയാവാന്‍ ഓളെ കൊണ്ട് പറ്റാത്തോണ്ട് ആവോ ഇനി ഓളു നാടുവിട്ടത്. എല്ലാരും ഓളെ ഇഷ്ടാണ് എന്നല്ലെ പറഞ്ഞത് അതിനു നാടുവിടണേ..! സ്നേഹം ഒരു ശല്യം ആണോ..!ഓളുടെ ഭാഗത്ത് നിന്നു നോക്കുമ്പൊ ശല്യമാണ് പരിചയപെടുന്നോരൊക്കെ ഇഷ്ടാന്നു പറഞ്ഞാല്‍ ഓളെന്ത് ചെയ്യാനാ. ഓളെ പോലൊരുത്തിയെ ഇഷ്ടപ്പെടുന്നവരെയും കുറ്റം പറയാന്‍ പറ്റില്ല. ഓളേട് പറഞ്ഞാല്‍ ഈ കുട്ടുകെട്ട് ഇല്ലാതാവോ എന്നു പേടിച്ച് ഒളിപ്പിച്ചുവെച്ച ഒരിഷ്ടം എനിക്കും ഉണ്ടായിരുന്നു അത് ഓളു അറിഞ്ഞു കാണുമോ..!. അപ്പോഴാണ് എന്റെ പേഴ്സ്സില്‍ ഒളിപ്പിച്ചുവെച്ച എന്റെ പ്രേമലേഖനവും ഓളോടൊപ്പം മറഞ്ഞു എന്ന് ഞാന്‍ മനസ്സിലാക്കിയത്. എന്നോടും പറ്റില്ല ശരിയാവില്ല എന്നു പറയാന്‍ ഉള്ള സങ്കടം കൊണ്ടാണോ ഓളു നാടുവിട്ടത്.. തുറന്നിട്ട ഇത്രയും മനസ്സുകള്‍ക്ക് പിടികൊടുക്കാതെ ഓളെവിടേക്കാ മറഞ്ഞു പോയത് ...!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ