പേജുകള്‍‌

2012, ഡിസംബർ 20, വ്യാഴാഴ്‌ച

WE ARE DISPOSABLE PARENTS


  ഉമ്മയുടെ കയ്യും പിടിച്ച് നടന്നു വരുമ്പോള്‍ വളരെ കഷ്ടപെട്ടാണ് ആ ബോര്‍ഡ് ഞാന്‍ വായിച്ചത് അതിന്റെ   അര്‍ത്ഥം മതിലില്‍ ചാരിനില്‍ക്കുന്ന മുത്തച്ചനോട് ചോദിച്ചപ്പോള്‍ ആ മുത്തച്ചന്‍ പറഞ്ഞു  WE ARE DISPOSABLE PARENTS.......
‍ഞങ്ങള്‍ വലിച്ചെറിയപ്പെട്ട മാതാപിതാക്കളാണ്. ഉപയോഗം കഴിഞ്ഞാള്‍ പ്ലേറ്റും ഗ്ലാസ്സും വലിച്ചെറിയ്യുന്ന സംസ്കാരം ഞങ്ങള്‍ അവരെ പഠിപ്പിച്ചു അത് അവര്‍ നന്നായി പഠിച്ചു അവസാനം ഉപയോഗം കഴിഞ്ഞപ്പോള്‍ അവര്‍ ഞങ്ങളേയും വലിച്ചെറിഞ്ഞു.ഇങ്ങനെ ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയപ്പെടേണ്ടവരാണോ മാതാപിതാക്കള്‍ ?

         ഒരു മുത്തച്ചനും കൊച്ചുമകനും വീടിന്റെ ഗേറ്റിന് മുന്‍വശം നില്‍ക്കുകയാണ് അപ്പോള്‍ ആ മകന് പറഞ്ഞു മുത്തച്ചാ എനിക്ക് ഒരു സങ്കടമുണ്ട് മുത്തച്ചന്‍ ചോദിച്ചു എന്താ മോന്റെ  സങ്കടം ?
 ആ മകന് പറഞ്ഞ് എനിക്ക് പായയില്‍ മൂത്രമൊഴിക്കുന്ന ശീലമുണ്ട് അതിനാല്‍ അമ്മ എന്നെ മാമന്റെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കാറില്ല. 
 ആ മുത്തച്ചന്‍ പറഞ്ഞു അതിനെന്താ മോനെ 60 വയസ്സായ ഈ ഞാനും ഇടക്ക് പായയില്‍ മൂത്രമൊഴിക്കാറുണ്ട്.... വീണ്ടും സങ്കടഭാവത്തോടെ ആ മകന് പറഞ്ഞു മുത്തച്ചാ എന്നെ ഇവിടെ ആരും പരിഗണിക്കാറില്ല.....!
         അതിനു മറുപടി ആ വൃദ്ധന്റെ കണ്ണുകളാണ് പറഞ്ഞത്...................
 ഇങ്ങനെ കണ്ണുന്നീര്‍ പൊഴിക്കേണ്ടവരാണോ മാതാപിതാക്കള്‍.എല്ലാ മതങ്ങളും മാതാപിതാക്കന്മാരെ സ്നേഹുക്കാന്‍ പഠിപ്പിക്കുന്നു. മാതാവിന്റെ കാലിന്‍ ചുവട്ടിലാണ് സ്വര്‍ഗം എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.ഇങ്ങനെ മാതാപിതാക്കന്മാരെ വൃദ്ധ സദനങ്ങളില്‍ ആക്കുന്നവര്‍ ശ്രദിക്കുക നാളെ നിങ്ങളുടെ മക്കളും...........ഇങ്ങനെ പെറ്റമ്മയെയും വലിച്ചെറിഞ്ഞ് മാനവര്‍ പോകുന്ന ഈ പോക്ക് ഉയരത്തിലോക്കോ ?
         

വൃദ്ധ സദനം


ചുവര്‍ നഷ്‌ടമായ
ആ പഴയ ചിത്രം
മാലിന്യകൂമ്പാരത്തിലെ
പുതിയ അഥിതിയായി!.

രണ്ട് ദിക്കില്‍ നിന്നു വന്നു,
ഒരു കൂട്ടിലവര്‍ ,
ഭാര്യയും ഭര്‍ത്താവുമായി!.

പിന്നെയവര്‍ ,
അച്ചനും അമ്മയുമായി.

ഒടുവിലവര്‍ ,
അമ്മൂമ്മയും അപ്പൂപ്പനുമായി.

ഇപ്പോളവര്‍ ,
വൃദ്ധസദനത്തിലോ?
ശ്‌മശാനത്തിലോ?
അറിയില്ല!.

ക്രൂരമായ കാലത്തേയും,
മനുഷ്യ ചെയ്തികളേയും,
പരിഹസിക്കുകയാണിപ്പോഴും
എച്ചില്‍ കൂമ്പാരത്തിലെ ആ ചിത്രം!.

അവരിപ്പോഴും,
ചില്ലുകൂട്ടിലാണെന്നതിന്നാല്‍
കാക്കയുടെ കൊത്തോ,
പട്ടിയുടെ കടിയോ,
ദുര്‍ഗന്ധമോ അവര്‍ക്കേല്‌ക്കില്ല!.

ഉപേക്ഷിച്ചവര്‍ അറിയാതെ
ചെയ്ത ആ പുണ്യത്തില്‍ ,
നമ്മുക്കവരെ സ്തുതിക്കാം, വെറുക്കാം.

സ്വപ്നങ്ങള്‍ ,
നിശബ്ദ നൊമ്പരമാവുന്ന
എച്ചില്‍ കൂമ്പാരത്തില്‍
പുതിയ അഥിതിയായി
അവര്‍ കിടന്നു.
              -മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍